Times of Kuwait
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഇരുപത്തിയൊമ്ബത് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 39.62 ലക്ഷം പിന്നിട്ടു. പതിനാറ് കോടി എഴുപത്തിയഞ്ച് ലക്ഷം പേര് രോഗമുക്തി നേടി.
അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്നരക്കോടിയോട് അടുത്തു. മരണസംഖ്യ 6.20 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 48 ലക്ഷത്തിലധികം പേര് ചികിത്സയിലുണ്ട്.
അതേസമയം, ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നത് ആശ്വാസകരമായി തീര്‍ന്നിരിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 30,410,577 ആയി.
More Stories
ലോകത്ത് ഒമിക്രോണ്‍ പടരുന്നു; ഇന്ത്യയിൽ പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാമെന്ന് കേന്ദ്രം
എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?
കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ