Times of Kuwait-Cnxn.tv
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അന്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.45 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 8,000ത്തിലധികം പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ അത് മരണം 40,17,002 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി കടന്നു.
ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊവിഡ് കേസുകളിലും മരണത്തിലും ബ്രസീലാണ് ഒന്നാമത്. രാജ്യത്ത് അരലക്ഷത്തിലധികം പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1595 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5.28 ലക്ഷം പിന്നിട്ടു. ഒരു കോടി എണ്‍പത്തിയൊന്‍പത് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 43,733 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 4.4 ലക്ഷം പിന്നിട്ടു. നിലവില്‍ 4.59 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പേര് രോഗമുക്തി നേടി.97.18 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 36.13 കോടി വാക്സിന് ഡോസുകള്‍ വിതരണം ചെയ്തു
More Stories
ലോകത്ത് ഒമിക്രോണ്‍ പടരുന്നു; ഇന്ത്യയിൽ പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാമെന്ന് കേന്ദ്രം
എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?
കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ