Times of Kuwait-Cnxn.tv
ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പുതിയ കോവിഡ് കേസുകളും 817 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ 44,291 പേർ രോഗമുക്തരായി.
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,07,09,557 ആയി. ഇതുവരെ 2,98,43,825 പേരാണ് രോഗമുക്തരായത്. ആകെ മരണസംഖ്യ 4,05,028 ആയി. നിലവില്‍ 4,60,704 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ 33,81,671 പേർക്ക് കോവിഡ് വാക്സീൻ നൽകി. ഇതുവരെ 36,48,47,549 പേർക്കാണ് വാക്സീൻ നൽകിയത്. ഇന്നലെ 18,93,800 സാംപിളുകളും പരിശോധിച്ചു. ജൂലൈ 7 വരെ 42,52,25,897 സാംപിളുകളാണ് പരിശോധിച്ചത്.
More Stories
ലോകത്ത് ഒമിക്രോണ്‍ പടരുന്നു; ഇന്ത്യയിൽ പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാമെന്ന് കേന്ദ്രം
എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?
കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ