Times of Kuwait
കുവൈറ്റ് സിറ്റി : പ്രധാനമന്ത്രി ഷെയ്ഖ് സബാ ഖാലിദ് അൽ ഹമദ് അൽ സബയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിൽ രാജ്യത്തെ കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ വിശദീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, സഹമന്ത്രി ക്യാബിനറ്റ് അഫയേഴ്സ് അനസ് അൽ സാലിഹ് എന്നിവരുമായി ആരോഗ്യ മന്ത്രി കൊവിഡ് സാഹചര്യത്തെ കുറിച്ച് ചർച്ച നടത്തി.
പ്രവാസികളും സ്വദേശികളും ഉൾപ്പെടെ എല്ലാവരും ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങള പാലിക്കണമെന്ന് മന്ത്രിമാർ ഒന്നടങ്കം ആവശ്യപ്പെട്ടു. അതേസമയം, ഡിസംബറിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്നതിനുളല കമ്മിറ്റിക്ക് മന്ത്രിസഭ അംഗീകാരം നൽകി.
More Stories
ലോകത്ത് ഒമിക്രോണ്‍ പടരുന്നു; ഇന്ത്യയിൽ പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാമെന്ന് കേന്ദ്രം
എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?
കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ