Times of Kuwait – കുവൈറ്റിലെ വാർത്തകൾ
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി നാല്‍പ്പത്തിയേഴ് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനെട്ട് കോടി മുപ്പത്തിയൊമ്ബത് ലക്ഷം പേര് രോഗമുക്തി നേടിയപ്പോള്‍ നാല്‍പ്പത്തിമൂന്ന് ലക്ഷത്തിലധികം ആളുകള്‍ക്ക് വൈറസ് കാരണം ജീവന് നഷ്ടമായി.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി എണ്‍പത്തിയൊമ്ബത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.34 ലക്ഷം ആളുകള്‍ക്ക് ജീവന് നഷ്ടമായി.
ഇന്ത്യയില്‍ ഇതുവരെ മൂന്നുകോടി ഇരുപത് ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3.12 കോടി പേര് രോഗമുക്തി നേടി.4.29 ലക്ഷം പേര്‍ക്ക് ജീവന് നഷ്ടമായി. നിലവില്‍ 3.93 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ രണ്ട്കോടിയിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 5.64 ലക്ഷം പേര് മരിച്ചു.ഒരു കോടി തൊണ്ണൂറ് ലക്ഷം പേര് രോഗമുക്തി നേടി.
More Stories
ലോകത്ത് ഒമിക്രോണ്‍ പടരുന്നു; ഇന്ത്യയിൽ പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാമെന്ന് കേന്ദ്രം
എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?
കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ