Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യുയോര്‍ക്ക് : കൊവിഡ് മഹാമാരിയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ അഞ്ച് മില്യണ്‍ കവിഞ്ഞതായി ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി, പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അനൗദ്യോഗിക കണക്കുകള്‍ ഇതിലും വളരെ അധികമായിരിക്കുമെന്നും ഇവര്‍ പറയുന്നു.
2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും കൊവിഡ് മൂലം മരിച്ചിരുന്നുവെന്നും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നവംബര്‍ 1 വരെ മരിച്ച 5000425 പേരില്‍ അമേരിക്കയില്‍ മാത്രം 745836 പേരാണ്. ബ്രസീലില്‍ 607828 പേരും, ഇന്ത്യയില്‍ 458437 പേരും കൊവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. മെക്സിക്കോ (288365) റഷ്യ (234194), പെറു (200246).
ജനസംഖ്യ തോതനുസരിച്ച് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് പെറുവിലാണ്. ഓരോ 100000 ത്തിലും 616 പേരാണ് കൊവിഡിന് കീഴങ്ങിയത്. കൊവിഡ് – 19 പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ല.
More Stories
ലോകത്ത് ഒമിക്രോണ്‍ പടരുന്നു; ഇന്ത്യയിൽ പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാമെന്ന് കേന്ദ്രം
എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?
കൊവിഡ് 19 മനുഷ്യ നിർമ്മിതമോ? വെറസിന്റെ ഉറവിടം കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന