ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,86,364 പേര്‍ക്കാണ്. നാല്പ്പത്തിനാല് ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണിത്. 2,59,459 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി. 3,660 പേരാണ് മരിച്ചത്.
ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,75,55,457 ആയി. ഇതില്‍ 2,48,93,410 പര് രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,18,895 പേരാണ്. നിലവില്‍ 23,43,152 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,57,20,660 പേര് വാക്സിന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
More Stories
ലോകത്ത് ഒമിക്രോണ്‍ പടരുന്നു; ഇന്ത്യയിൽ പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാമെന്ന് കേന്ദ്രം
എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍?; കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?
കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ