കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം. മൊബൈൽ ഫോണുകൾ വഴി കോവിഡ് പകരാൻ സാധ്യത കൂടുതലാണെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്.
വായയോടും മുഖത്തോടും ചേർത്ത് ഉപയോഗിക്കുന്നതിനാൽ അപകടസാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മൊബൈൽ ഫോൺ ഓരോ തവണയും കഴുകാൻ സാധ്യമല്ലാത്തതിനാൽ കൈകൾ നന്നായി കഴുകിയതുകൊണ്ടോ സാനിറ്റൈസർ ഉപയോഗിച്ചതുകൊണ്ടോ മാത്രം കാര്യമില്ല. കൈകൾ ശുചിയാക്കുന്നതുപോലെ മൊബൈൽ ഫോണുകളും ശുചിയാക്കണം.പരമാവധി വയർലെസ് ഹെഡ്സെറ്റ് ഉപയോഗിച്ചോ ലൗഡ് സ്പീക്കർ ഉപയോഗിച്ചോ സംസാരിക്കണം. ഇക്കാര്യത്തിൽ പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
More Stories
പൊണ്ണത്തടി 18 ഇനം കാൻസറുകൾക്ക് കാരണമാകാം: പഠനവുമായി ലോകാരോഗ്യ സംഘടന
കുവൈറ്റിലെ സ്കൂളുകളിൽ ഫാസ്റ്റ് ഫുഡ് നിരോധിച്ച് എംഒഇ. ഫുഡ് ഡെലിവറി കമ്പനികൾക്ക് പ്രവേശനമില്ല
എന്ത് ചെയ്തിട്ടും കൊളസ്ട്രോൾ കുറയുന്നില്ലേ? ഈ എട്ട് കാരണങ്ങളാകാം പിന്നിൽ