പ്രോട്ടീൻ, ഫൈബർ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, തയാമിൻ, എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുടെ നല്ല ഉറവിടമാണ് ഫ്ളാക്സ് സീഡ്.വിത്തുകൾ, എണ്ണകൾ, പൊടികൾ, ഗുളികകൾ, പൊടികൾ എന്നിവയുടെ രൂപത്തിൽ ഇന്ന് ഫ്ളാക്സ് സീഡ് ലഭ്യമാണ്.
• ഫ്ളാക്സ് സീഡിൽ ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
• ഫ്ളാക്സ് സീഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. അതിനാൽ, ഇത് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ അത് ഗുണം ചെയ്യും.
• ദിവസവും ഫ്ളാക്സ് സീഡ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഫ്ളാക്സ് സീഡും ഫ്ളാക്സ് സീഡ് ഓയിലും ഉപയോഗിക്കാൻ എളുപ്പമാണ് .
ഭക്ഷണത്തിൽ ഫ്ളാക്സ് സീഡ് ഉൾപ്പെടുത്തുന്നതിനുള്ള ചില ലളിതമായ വഴികൾ നോക്കൂ
• ഫ്ളാക്സ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
• ഫ്ളാക്സ് സീഡ് പൊടിച്ചത് തൈരിൽ ചേർത്തും പഴങ്ങളുടെ കൂടെ ചേർത്തും കഴിയ്ക്കാം.
• അടുത്ത തവണ നിങ്ങൾ ഗ്രിൽ ചെയുമ്പോൾ മാംസത്തിലോ സസ്യാഹാരത്തിലോ ഫ്ളാക്സ് സീഡ് ഉൾപ്പെടുത്തുക.
• സാലഡുകളിൽ ഫ്ളാക്സ് സീഡ് ഓയിൽ ഒഴിക്കുക.
• ബേക്കിംഗ് സമയത്ത്, ഫ്ളാക്സ് സീഡ് പൊടി ബിസ്ക്കറ്റ്, മഫിനുകൾ അല്ലെങ്കിൽ ബ്രെഡുകളിൽ ചേർക്കുക.
More Stories
പൊണ്ണത്തടി 18 ഇനം കാൻസറുകൾക്ക് കാരണമാകാം: പഠനവുമായി ലോകാരോഗ്യ സംഘടന
കുവൈറ്റിലെ സ്കൂളുകളിൽ ഫാസ്റ്റ് ഫുഡ് നിരോധിച്ച് എംഒഇ. ഫുഡ് ഡെലിവറി കമ്പനികൾക്ക് പ്രവേശനമില്ല
എന്ത് ചെയ്തിട്ടും കൊളസ്ട്രോൾ കുറയുന്നില്ലേ? ഈ എട്ട് കാരണങ്ങളാകാം പിന്നിൽ