കുവൈറ്റ് സിറ്റി: വെൽഫെയർ കേരള കുവൈത്ത് 2021-2022 വർഷത്തേക്കുള്ള സാൽമിയ മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് അഷ്കർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. സിറാജ് അബൂബക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം കേന്ദ്ര വൈസ് പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജനറൽ സെക്രട്ടറി റഫീഖ് ബാബു പൊന്മുണ്ടം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ഭാരവാഹികൾ: സിറാജ് അബൂബക്കർ (പ്രസി), റിഷ്ദിൻ അമീർ (സെക്ര), ആസിഫ് ഖാലിദ് (ട്രഷ), വി.എം. ഇസ്മായിൽ (വൈസ് പ്രസി), ആരിഫ് അലി ഒറ്റപ്പാലം (അസി. സെക്ര), എഫ്.എം. ഫൈസൽ (അസി. ട്രഷ). വകുപ്പ് കൺവീനർമാർ: ഷുക്കൂർ വണ്ടൂർ (മെംബേഴ്സ് വെൽഫെയർ, റിക്രിയേഷൻ), ഷാജി ആലുവ (ടീം വെൽഫെയർ), അമീർ കാരണത്ത് (ലേണിങ്, ഡെവലപ്മെൻറ്), കെ.പി. റിയാസ് (നോർക്ക അഫയേഴ്സ്), ആരിഫ് അലി ഒറ്റപ്പാലം (കലാകായികം), ഹഫ്സ ഇസ്മായിൽ (വനിതാക്ഷേമം), ആരിഫ് അലി ഒറ്റപ്പാലം (മീഡിയ). റിഷ്ദിൻ അമീർ നന്ദി പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്