കുവൈറ്റ് സിറ്റി: – കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് ) കുവൈറ്റ് പതിനെഴാമത് വാർഷിക സമ്മേളനം സമാപിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് അദ്ധ്യക്ഷത വാഹിച്ചു. വൈസ് പ്രസിഡന്റ് റെജി കുമാർ സ്വാഗതം ആശംസിച്ചു.ജോ. ട്രഷറർ ജേക്കബ്ബ് ജോൺ അഭിസംബോധന ചെയ്തു സംസാരിച്ചു,ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് വാഷിക റിപ്പോർട്ടും, ട്രഷറർ സി.ഒ. കോശി സാമ്പത്തിക റിപ്പോർട്ടും, വെൽഫെയർ കൺവീനർ സിറാജുദ്ദീൻ വെൽഫെയർ റിപ്പോർട്ടും, ഓഡിറ്റേഴ്സായ രാജീവ് സി.ആർ, സജിമോൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്നു യൂണിറ്റ് ചർച്ചക്കു ശേഷം പുതിയ യൂണിറ്റ് ഭാരവഹികളെ ഓഡിറ്റേഴ്സ് സമ്മേളനത്തിന് പരിചയപ്പെടുത്തി. പുതിയ കേന്ദ്ര ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ഉപദേശക സമതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രഹാം, കാർഡ് കൺവീനർ രതീഷ് കുമാർ . ജോ: സെക്രട്ടറി സുനിൽ ജോർജ് , മുൻ പ്രസിഡന്റ് ഡിസിൽവ ജോൺ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സിസിത ഗിരീഷ്, അപർണ്ണ ഉണ്ണികൃഷ്ണൻ, സന്തോഷ് കുമാർ ,ഷിബു സാമുവൽ എന്നിവർ നേതൃത്വം നൽകി. സമ്മേളാനന്തരം ഇഫ്താർ വിരുന്നും നൽകി
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്