കുവൈത്തിൽ ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളാണ് സ്‌പോൺസർമാരിൽ നിന്ന് മാറി പുറത്ത് ജോലി ചെയ്യുന്നത്. ഇത്തരത്തിൽ പിടിക്കപ്പെടുന്ന പ്രവാസിയെ നാടുകടത്തുന്നതിനുള്ള ചെലവ് വഹിക്കാത്ത സ്‌പോൺസർക്കെതിരെയാണ് നടപടികൾ സ്വീകരിക്കുക. അതോടൊപ്പം യാത്ര ചിലവ് വഹിക്കാത്ത കമ്പനികളുടെ ഫയലുകൾ ഓൺലൈനിൽ ബ്ലോക്കാകുന്ന സംവിധാനം ഉടൻ തന്നെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഒദ്യോഗിക വക്താവ് അറിയിച്ചു.
പ്രവാസികളെ സ്ഥാപനങ്ങളിൽ എത്തിച്ച് പണം വാങ്ങി പുറത്തേക്ക് വിടുന്നവർക്കെതിരെയും വ്യാജ കമ്പനികൾക്കെതിരെയും കർശന നടപടിയെടുക്കും. ഇത്തരം സ്ഥാപനങ്ങളുടെ ഫയൽ റദ്ദാക്കുന്നതിനു പുറമെ സ്‌പോൺസർമാർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ ലേബർ നിയമങ്ങൾ ലംഘിച്ച 493 പ്രവാസികളെ അറസ്റ്റ് ചെയ്തു. ചട്ടങ്ങൾ ലംഘിച്ച് ജോലി ചെയ്ത ഇവരെ നാടുകടത്തുന്നതിനായി റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു