Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി യോഗദിനാചരണം സംഘടിപ്പിച്ചു. വ്യക്തികളെയും സമൂഹത്തെയും ഒന്നിപ്പിക്കാനുള്ള ശേഷി യോഗക്ക് ഉണ്ടെന്ന് അംബാസഡർ സിബി ജോർജ് പറഞ്ഞു. ഏറെ നാളത്തെ അന്വേഷണങ്ങൾക്കും പരിശീലനത്തിനും തപസ്സിനും ശേഷമാണ് ഋഷിമാർ യോഗ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയമായും അന്തർദേശീയമായും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം കോവിഡ് മനസ്സിലാക്കിത്തന്നു. ലോകത്തിലെ ഒരു രാജ്യവും ഈ മഹാമാരിയുടെ പിടിയിൽനിന്ന് മുക്തമായില്ല. പരസ്പര ബന്ധിതമായ ഈ ലോകത്ത് നമുക്ക് ഒറ്റപ്പെട്ട്ജീവിക്കാനാവില്ല.അതുകൊണ്ട് ഒറ്റക്കെട്ടായ നമുക്ക് മാഹാമാരിയെ ചെറുത്തുതോൽപ്പിക്കാമെന്ന് അംബാസഡർ ആഹ്വാനം ചെയ്തു.
കേന്ദ്രമന്ത്രി കിരൺ റിജ്ജു, ശ്രീ ശ്രീ രവിശങ്കർ, മാതാ അമൃതാനന്ദമയി തുടങ്ങി പ്രമുഖർ സന്ദേശം നൽകി. വിവിധ സംഘടനാ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കുകയും യോഗാ അവതരണം നടത്തുകയും ചെയ്തു.
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.