കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയു.എം. സി), കുവൈറ്റ് പ്രൊവിൻസ് മംഗഫ് ബീച്ചിലെ മാലിന്യങ്ങൾ നിർമ്മാർജ്ജനം നടത്തിക്കൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. നിരവധി ഡബ്ലിയു.എം. സി മെമ്പേഴ്സും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ചെയർമാൻ ബി. സ്. പിള്ള നാശത്തിന്റെ വക്കിൽ എത്തിനിൽക്കുന്ന ലോക പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഭാവിയിൽ സംഭവിച്ചേക്കാവുന്ന അപകടങ്ങളും വിവരിച്ചു സംസാരിച്ചു. പ്രസിഡന്റ് അഡ്വ. തോമസ് പണിക്കർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കിഷോർ സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, അഡ്വ. രാജേഷ് സാഗർ, അബ്ദുൽ അസീസ് മാട്ടുവയിൽ, ജെറൽ ജോസ്, കിച്ചു അരവിന്ദ്, അഡ്വ. ഷിബിൻ ജോസ്, ജോസി കിഷോർ, സജീവ് നാരായണൻ, ജയ്സൺ ഔസേപ്പ് തുടങ്ങിയവർ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകൾ വിവരിച്ചു സംസാരിക്കുകയും ശുചികരണ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു