January 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിലെ മുബാറക് ആശുപത്രിയിൽ സഹോദരൻറെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുബാറക് അൽ കബീർ ആശുപത്രിയിൽ സഹോദരൻറെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം.
നേരത്തെ മൂത്ത സഹോദരന്‍ നടത്തിയ കൊലപാതകശ്രമത്തില്‍ നിന്ന് യുവതി കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു.അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് ഇളയസഹോദരൻ ആശുപത്രിയിൽ അതിക്രമിച്ചു കയറി യുവതിയെ കൊലപ്പെടുത്തിയത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സാല്‍വയിലെ വസതിയില്‍ വച്ചാണ് മൂത്ത സഹോദരന്‍ 30 കാരിയായ യുവതിയെ വെടിവച്ചത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ പിന്നീട് ആശുപത്രിയില്‍ ഐസിയുവില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു യുവതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി ഇളയ സഹോദരനാണെന്ന് മനസിലായത്.

എന്നാൽ ചികിത്സയിൽ ആയിരുന്ന യുവതിക്ക് മതിയായ സംരക്ഷണം നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മാത്രം പ്രവേശിക്കാനാകുന്ന ഐസിയുവില്‍ പ്രതി തോക്കുമായി കയറിയത് ദുരൂഹതയുളവാക്കുന്നതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു.

പ്രതിയെ പിടികൂടിയതായും പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ടെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്ക് ഉപയോഗിച്ച വാഹനം ഹവല്ലി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!