കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ
എൻജിനീയർമാരുടെ എഞ്ചിനീയർമാരുടെ വിഷയത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു.
ഇന്നലെ നടന്ന ഓപൺ ഹൗസിനെ അഭിസംബോധന ചെയ്യുമ്പോഴാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്. എൻജിനീയർമാർ നേരി
ട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ ഓപൺ ഹൗസ് ചർച്ചചെയ്തു.
എൻജിനീയർമാരുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് രണ്ടുവർഷത്തോളമായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് താനെന്നും കുവൈത്ത് അധികൃതരുമായി ഇതുസംബന്ധിച്ച ചർച്ചകൾ തുടരുമെന്നും അംബാസഡർ വ്യക്തമാക്കി.
വിവരങ്ങൾ ശേഖരിക്കാൻ എംബസി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു.
പ്രശ്നപരിഹാര ചർച്ചകളിൽ വസ്തുതകൾ കൃത്യമായി അവതരിപ്പിക്കാനാണ് കുവൈത്തിലെ മുഴുവൻ ഇന്ത്യൻ എൻജിനീയർമാരുടെയും വിവരം എംബസി ശേഖരിക്കുന്നത്.
എംബസി വെബ്സൈറ്റിലെ ഗൂഗിൾ ഫോം
വഴി രജിസ്ട്രേഷൻ നടത്താമെന്ന് അംബാസഡർ പറഞ്ഞു. ഇഖാമ പുതുക്കാൻ കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി നിർബന്ധമാക്കിയ ശേഷം നേരിട്ടു
കൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ എൻ
ജിനീയർമാർ അംബാസഡറുടെ ശ്രദ്ധയിൽ
പെടുത്തി. എൻജിനിയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി ലഭിക്കാൻ എൻ.ബി.എ അക്രഡിറ്റേഷൻ മാനദണ്ഡമാക്കിയതാണ് എൻജീനീയർമാർക്ക് വിനയായത്.
എൻ.ബി.എ അംഗീകാരമില്ലാത്ത കോളജുകളിൽനിന്ന് പഠിച്ചിറങ്ങിയ നിരവധി എൻജിനീയർമാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. എംബസിയുടെ പുതിയ നീക്കം വഴി പ്രശ്നപരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയി
പാണ് എൻജിനീയർമാർ.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു