കാലിഫോർണിയ :കോവിഡ് വ്യാപനത്തിന് ശേഷം വേനല്‍ക്കാലവും മഴക്കാലവും കടന്നുപോയി.. ഇനി വരാനുള്ളത് മഞ്ഞുകാലമാണ്. എങ്ങനെയായിരിക്കും മഞ്ഞുകാലത്ത് കൊറോണ വൈറസ് പ്രവര്‍ത്തിക്കുക. രോഗവ്യാപനം തടയാന്‍ ഇനി വരും മാസങ്ങളില്‍ നമ്മള്‍ എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം. തണുപ്പുകാലത്താണ് രോഗം പടർന്നുപിടിക്കാൻ സാധ്യത കൂടുതൽ എന്ന് പഠനങ്ങൾ നേരത്തെ തന്നെ പറഞ്ഞതാണ്.
ഏതുതരം വൈറസും ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷത്തിലാണ് കൂടുതല്‍ ആക്ടീവ് ആകുന്നത്. അതുതന്നെയാണ് കൊറോണ വൈറസിന്‍റെ കാര്യത്തിലും സംഭവിക്കുകയെന്നാണ് ശാസ്ത്രജ്ഞര്‍മാര്‍ നിരീക്ഷിക്കുന്നത്.
മഞ്ഞുകാലത്ത് വൈറസിന്‍റെ സ്വഭാവം എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ചുള്ള പഠനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പക്ഷേ, മനുഷ്യന്‍ ശ്വസിക്കുമ്പോഴുള്ള ഈർപ്പം കൂടുതൽ നേരം തങ്ങി നിൽക്കുക തണുപ്പുകാലത്താണ് എന്നത് വാസ്തവമാണ്. മനുഷ്യന്‍റെ രോഗപ്രതിരോധശേഷിയും ശൈത്യകാലത്ത് താഴ്ന്ന നിലയിലായിരിക്കും. ഇക്കാരണങ്ങൾ കൊണ്ടെല്ലാം തണുപ്പുകാലത്ത് രോഗം പടരാനുള്ള സാധ്യതയേറെയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ തണുപ്പുള്ള കാലാവസ്ഥയില്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ പുറപ്പെടുവിക്കുന്ന എയ്റോസോളുകൾ വഴിയും ശ്വസന തുള്ളികൾ വഴിയും വൈറസ് വ്യക്തികൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് തെളിഞ്ഞിരുന്നു. ചൂടുള്ള സ്ഥലങ്ങളിൽ ശ്വസന തുള്ളികൾ തങ്ങി നിൽക്കുന്നില്ലെന്നതാണ് ഇതിന് പ്രധാനകാരണം. വൈറസുകൾ അടങ്ങിയ ദ്രാവകത്തിന്‍റെ ചെറിയ കണങ്ങളാണ് എയറോസോൾസ്, അവ മണിക്കൂറുകളോളം വായുവിൽ നിലനിൽക്കുവാൻ കഴിയുന്നവയാണ്.
പക്ഷേ, രോഗബാധ കുറയ്ക്കാനായി മാസ്‍കിന്‍റെ ഉപയോഗം തുടരണമെന്നും അവര്‍ പറയുന്നു. തണുത്ത കാലാവസ്ഥയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുമെന്നും അതിനാല്‍ കോവിഡ് മാരകമാകാന്‍ സാധ്യതയുണ്ടെന്നും മുന്നില്‍ കണ്ടായിരുന്നു ഈ മുന്നറിയിപ്പ്. തണുപ്പുകാലത്ത് പലരും അടച്ചിട്ട മുറിയില്‍ കൂടുതല്‍ സമയം കഴിയാനിഷ്ടപ്പെടുന്നതും രോഗബാധ വര്‍ധിപ്പിച്ചേക്കാമെങ്കിലും മാസ്കും മറ്റ് പ്രതിരോധമാർഗങ്ങളും കൃത്യമായി ഉപയോഗിച്ചാൽ കോവിഡിനെ തടയാൻ സാധിക്കും.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു