കുവൈറ്റ് സിറ്റി: രാജ്യത്തെ സിവില്‍ ഐഡി ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും വാട്ട്‌സ്ആപ്പ് വഴി സന്ദേശങ്ങൾ ലഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു. സംശയങ്ങള്‍ക്ക് പാസിയുടെ വാട്ട്‌സ്ആപ്പ് നമ്പർ 97361287 ൽ ബന്ധപ്പെടാം.
അതിനിടെ സിവിൽ ഐഡി കാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതര്‍ അറിയിച്ചു. 90,000 കാർഡുകളാണ് വിതരണത്തിന് തയാറായി കിയോസ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ പാസിയുടെ ആസ്ഥാനത്ത് എത്തുന്നതിനുമുമ്പായി തങ്ങളുടെ കാര്‍ഡുകളുടെ സ്റ്റാറ്റസ് പരിശോധിച്ച് സന്ദര്‍ശനം നടത്തണമെന്ന് പാസി അധികൃതര്‍ അറിയിച്ചു. വെബ് സൈറ്റ് വഴിയും 1889988 നമ്പറില്‍ വിളിച്ചും കാര്‍ഡുകളുടെ അവസ്ഥ പരിശോധിക്കാം. ഓണ്‍ലൈന്‍ വഴി പ്രീ അപ്പോയിന്‍റ്മെന്‍റ് എടുത്തവര്‍ക്ക് മാത്രമേ പാസി ഓഫീസില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു