കുവൈത്ത് സിറ്റി:വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) 18-ാം വാർഷികാഘോഷം
“വിശ്വകല-2022” അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ചു.സാംസ്കാരിക സമ്മേളനം കുവൈത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സരിത ഹരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,ആക്റ്റിഗ് പ്രസിഡൻറ് പ്രമോദ് കക്കോത്ത്,സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ,
വനിതാവേദി ജനറൽ സെക്രട്ടറി മിനികൃഷ്ണ എന്നിവർ സംസാരിച്ചു.


മനോജ് മാവേലിക്കര, പി.എം.നായർ, ജോയ് നന്ദനം, സനീഷ്.സി.നാരായണൻ, വി.കെ.സജീവ്, കെ.എസ്.അജിത്ത് കുമാർ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് വിദ്യാഭ്യാസ പ്രോൽസാഹന അവാർഡുകൾ വിതരണം ചെയ്യ്തു.
വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ കൺവീനർ ദിലീപ് തുളസിയും ജോയിന്റ് കൺവീനർ പ്രമോദ് മാണുക്കരയും ചേർന്ന് ഡോക്ടർ സരിത ഹരിയ്ക്ക് നൽകി പ്രകാശനം ചെയ്യ്തു.


തുടർന്ന് അനുകരണ കലയിലെ മിന്നും താരം സുധി കലാഭവനും ജനപ്രിയ കൊമേഡിയൻ അയ്യപ്പ ബൈജുവും ചേർന്ന് അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.
കുവൈത്തിലെ കലാകാരികളും കലാകാരൻമാരും ചേർന്ന് അവതരിപ്പിച്ച നൃത്തനൃത്യങ്ങളൾ, ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.
ജിഞ്ചു ചാക്കോ, ഷൈജു പള്ളിപ്പുറം എന്നിവർ അവതാരകരായിരുന്നു.
ഡോക്ടർ സരിത ഹരി,സുധി കലാഭവൻ, അയ്യപ്പ ബൈജു എന്നിവർക്ക് ചെയർമാൻ പി.ജി.ബിനു സ്നേഹോപഹാരങ്ങൾ നൽകി. പരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കുവൈത്തിലെ വിവിധ സംഘടന നേതാക്കളും സാംസ്കാരിക പ്രവർത്തകരും ബിസിനസ് പ്രമുഖരും തുടങ്ങി വൻജനാവലി ആയിരുന്നു വിശ്വകല കാണുവാൻ എത്തിയത്.പ്രോഗ്രാം ജനറൽ കൺവീനർ കെ.ബിബിൻദാസ് സ്വാഗതവും ട്രഷറർ കെ.ഗോപിനാഥൻ നന്ദിയും പറഞ്ഞു
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്മിയ സൂപ്പര്മെട്രോ മെഡിക്കല് സെന്ററില്
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു