ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസ വൈകാതെ അനുവദിച്ചുതുടങ്ങുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ച് ആദ്യവാരമോ രണ്ടാം വാരമോ അനുവദിക്കുമെന്നാണ് വിവരം. ഇപ്പോൾ കമേഴ്സ്യൽ, ഫാമിലി സന്ദർശക വിസകൾ മന്ത്രിസഭയുടെയും കൊറോണ എമർജൻസി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ് അനുവദിക്കുന്നത്. വളരെ കുറച്ച് വിസ മാത്രമേ ഇത്തരത്തിൽ അനുവദിച്ചിട്ടുള്ളൂ. ഇതിൽ അധികവും ആരോഗ്യമേഖലയിലെ
യും തൊഴിൽമേഖലക്ക് ആവശ്യമായ ചില പ്രഫഷനലുകളിലെ ഉപദേശകരുമായിരുന്നു. ദീർഘനാളായി അവധിയെടുത്ത് നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസികൾ സന്ദർശക വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ അവസരം കാത്തിരിക്കുന്നുണ്ട്. ഇപ്പോൾ രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങൾ ഏറക്കുറെ നീക്കി.പുതിയ കേസുകളും മരണനിരക്കും തീവപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും ടി.പി.ആർ
നിരക്കും കുറഞ്ഞുവരുന്നത് ആശ്വാസമാണ്. പ്രതിരോധ കുത്തിവെപ്പിൽ
ഗണ്യമായ പുരോഗതി കൈവരിച്ചതിന്റെ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് അടുത്തുവരുന്നു.

More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്മിയ സൂപ്പര്മെട്രോ മെഡിക്കല് സെന്ററില്
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ