കുവൈത്ത് സിറ്റി : ഞായറാഴ്ചയും തിങ്കളാഴ്ചയും രാജ്യത്ത് വളരെ ചൂടുള്ള കാലാവസ്ഥ നിലനിൽക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി, അറിയിച്ചു. ഈ ദിവസങ്ങളിൽ പരമാവധി താപനില 50 മുതൽ 53 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തും . ഇതിനു പുറമേ ഇറാഖിൽ നിന്ന് പുറപ്പെടുന്ന പൊടിയുടെ ഫലമായി ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്ത് പൊടി നിറഞ്ഞ അന്തരീക്ഷം രൂപപ്പെടും .ചില പ്രദേശങ്ങളിൽ ദൃശ്യപരത 800 മീറ്ററായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു