മാവേലിക്കര ബിഷപ്പ്മൂർ കോളേജ് അലുമ്നി അസോസിയേഷൻ കുവൈറ്റ്, സംഘടിപ്പിക്കുന്ന “വേനൽത്തുമ്പികൾ” എന്ന കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന ഏകദിന ക്യാമ്പ് ജൂൺ 16 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കുന്നു.
2018 എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബാലതാരം പ്രണവ് ബിനു ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കുവൈറ്റിൽ പ്രദർശനവിജയം നേടിയ “മാക്ബത്” എന്ന നാടകത്തിന് പിന്നിൽ പ്രവർത്തിച്ച അസോസിയേഷൻ അംഗങ്ങളെ ആദരിക്കുന്നു. ബാബുജി ബത്തേരി,മനോജ് മാവേലിക്കര എന്നിവർക്കൊപ്പം കുവൈറ്റിലെ പ്രമുഖർ നേതൃത്വം നൽകുന്ന ക്യാമ്പിൽ പങ്കെടുക്കുന്നതിനായ് രജിസ്ട്രേഷൻ തുടരുന്നു.
ബന്ധപ്പെടേണ്ട നമ്പരുകൾ :
60310392/97542985
66438094/97230972
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു