Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈറ്റ് സിറ്റി :കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർ വിദേശ യാത്ര ചെയ്യുന്നത് തടഞ്ഞ് കുവൈറ്റ് .സെപ്റ്റംബർ 1 ബുധനാഴ്ച മുതലാണ് ഇത് പ്രാവർത്തികമാക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
എന്നാൽ രണ്ടു വിഭാഗങ്ങൾക്ക് ഈ തീരുമാനത്തിൽ നിന്ന് ഇളവ് അനുവദിച്ചു.
പ്രതിരോധ കുത്തിവയ്പ്പിന് വിധേയമല്ലാത്ത 12 വയസ്സിന് താഴെയുള്ള കുട്ടികളും ആരോഗ്യ കാരണങ്ങളാൽ തങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സർട്ടിഫിക്കറ്റ് നേടിയവർക്കും ഇളവ് ലഭ്യമാണ്. ഒപ്പം മുൻ തീരുമാന പ്രകാരം വാക്സിൻ സ്വീകരിക്കാത്ത ഗർഭിണികൾക്കും യാത്ര ചെയ്യാം.
More Stories
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍