ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പൊതു വർഷത്തോടനുബന്ധിച്ച് ജനുവരി രണ്ടിന് പ്രഖ്യാപിച്ച പൊതുഅവധി ദിവസത്തിലും വാക്സിനേഷൻ കേന്ദ്രങ്ങൾ നാളെ തുറന്നു പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മിഷ്‌റഫിലെ കുവൈറ്റ് വാക്‌സിനേഷൻ സെന്ററും ജാബർ കോസ്‌വേ ഡ്രൈവ്-ത്രൂ വാക്‌സിനേഷൻ സെന്ററും ആണ് നാളെ പ്രവർത്തിക്കുക. മിഷെഫ് സെന്ററിൽ രാവിലെ 8:00 മുതൽ വൈകുന്നേരം 5:00 വരെ ആളുകളെ സ്വീകരിക്കുമെന്നും ജാബർ കോസ്‌വേ കേന്ദ്രത്തിൽ വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെ ആളുകളെ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു