January 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി

Times of Kuwait

കുവൈത്ത്​ സിറ്റി: ​കുവൈറ്റിലെത്തിയ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പുമന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി എത്തിയ അദ്ദേഹം അന്തരിച്ച അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ വിയോഗത്തിൽ രാജ്യത്തിൻറെ അനുശോചനം അറിയിക്കുകയും രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ കത്തുകൾ അദ്ദേഹം കുവൈത്ത്​ ഭരണാധികാരികൾക്ക്‌ കൈമാറുകയും ചെയ്തു. അംബാസഡർ സിബി ജോർജ് കേന്ദ്രമന്ത്രിയോടൊപ്പം സന്നിഹിതനായിരുന്നു.

അമീർ ആയി സ്ഥാനമേറ്റ ഷൈഖ്‌ നവാഫ് അൽ അഹ്​മദ്​ അൽ ജാബർ അൽ സബാഹിനും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്​മദ്​ അൽ ജാബർ അൽ സബാഹിനും മന്ത്രി ഇന്ത്യയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ സാഹോദര്യ ബന്ധം മന്ത്രി കൂടിക്കാഴ്ചയിൽ എടുത്തു പറഞ്ഞു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്​ കുവൈത്ത്‌ നൽകുന്ന പിന്തുണക്കും പരിഗണനക്കും മന്ത്രി നന്ദി പ്രകടിപ്പിച്ചു.

അമീർ ശൈഖ്​ സബാഹിന്റെ ഭരണ കാലത്ത്‌ ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന സൗഹൃദ ബന്ധം പുതിയ ഭരണ നേതൃത്വത്തിന്​ കീഴിലും
ശക്​തിപ്പെടുമെന്ന്​ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കുവൈത്ത്​ എണ്ണ വകുപ്പ്‌ മന്ത്രി ഡോ. ഖാലിദ്​ അൽ ഫാദിലുമായും മന്ത്രി ധർമേന്ദ്ര പ്രധാൻ കൂടിക്കാഴ്​ച നടത്തി.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!