ഷാർജ : കുട്ടികളുടെ കലയ്ക്കും സാഹിത്യത്തിനും സമഗ്രമായ സംഭാവനകൾ നൽകിയ പേരുകേട്ട കലാകാരന്മാരും എഴുത്തുകാരും മേയ് 19 ന് തുടങ്ങി 29 ന് അവസാനിക്കുന്ന 11 ദിവസത്തെ പരിപാടിയുടെ ഭാഗമാകും.
ഷാർജ എക്സ്പോ സെന്ററിൽ ‘ഫോർ യുവർ ഇമാജിനേഷൻ’ എന്ന വിഷയത്തിൽ ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിന്റെ ചർച്ചാ സെഷനുകളിൽ ചിലത് വേദികളിലും മറ്റുള്ളവ വെർച്വൽ പ്ലാറ്റ്ഫോമുകളിലുമായാണ് നടക്കുക.
‘അഹ്ല അയാമി’ എന്ന കഥാ സമാഹാരത്തിലൂടെയും ‘ബാദ് അൽ ഹനാൻ’ പോലുള്ള കൃതികളിലൂടെയും പ്രശസ്തയായ കുവൈറ്റിൽ നിന്നുള്ള കുട്ടികളുടെ എഴുത്തുകാരി ഹെബ ഇസ്മായിൽ മന്ദാനി മേളയുടെ ഭാഗമാകും
കൂടാതെ പ്രശസ്ത എഴുത്തുകാരനും അവതാരകനും ഈജിപ്ഷ്യൻ ഹാസ്യനടനുമായ അഹമ്മദ് അമിൻ , ബഹ്റൈനിൽ നിന്നും സാഹിത്യ സാംസ്കാരിക, മേഖലകളിൽ ശ്രദ്ധേയമായ നിരവധി സംഭാവനകൾ നൽകിയ കുട്ടികളുടെ എഴുത്തുകാരി നിസ്രീൻ ജാഫർ അൽ നൂർ ,അറബ് സാഹിത്യമേഖലയിലെ ഏറ്റവും പ്രഗത്ഭരായ വനിതാ എഴുത്തുകാരിൽ ഒരാളായ കവയിത്രി ഡോ. വാഫ അൽ ഷംസി , എമിറാത്തി ആർട്ടിസ്റ്റും ഇല്ലസ്ട്രേറ്ററുമായ ഐഷാ അൽ ഹെമ്രാനി , പ്രശസ്ത ഈജിപ്ഷ്യൻ കുട്ടികളുടെ എഴുത്തുകാരൻ തയേബ് അദിബ് ,ഈജിപ്ഷ്യൻ കുട്ടികളുടെ എഴുത്തുകാരൻ അമ്രോ സമീർ ആതീഫ്,ബാല – യുവജന കാര്യങ്ങൾ, പാവകളി, സ്കൂൾ നാടകങ്ങൾ എന്നിവയിൽ വിദഗ്ധനായ ഇറാഖ് നിരൂപകൻ ഹുസൈൻ അലി ഹാർഫ്, കുട്ടികളുടെ കഥാകാരനായ റെഹലത്ത് അൽ ടെയർ, എല ജബൽ ഖാഫിൻ., ഷെയ്ഖ് സായിദ് ബുക്ക് അവാർഡ് ജേതാവ്ഹുദ അൽ ഷാവ ഖദ്മി, സൗദി എഴുത്തുകാരനും മാധ്യമ വ്യക്തിത്വവും കുട്ടികളുടെ സാഹിത്യത്തിലും സംസ്കാരത്തിലും ഗവേഷകനുമായ ഫറാജ് അൽ ദഫേരി എന്നിവരും ആഘോഷങ്ങളുടെ ഭാഗമാകും.
വർക്ക്ഷോപ്പുകളും നാടകങ്ങളും ഉൾപ്പെടെ 537 സംവേദനാത്മക സെഷനുകൾ സംഘടിപ്പിക്കുന്നതിനൊപ്പം 16 അന്താരാഷ്ട്ര എഴുത്തുകാർക്കും 79 പ്രസാധകർക്കും എസ്‌സിആർഎഫ് 2021 ആതിഥേയത്വം വഹിക്കും.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു