Times of Kuwait
ദുബായ്: കോവിഡിന്റെ പശ്ചാത്തലത്തിൽ യാത്രാ വിലക്കേർപ്പെടുത്തിയിരുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് പ്രവേശനം അനുവദിച്ച് യുഎഇ. താമസവീസ കാലാവധി അവസാനിക്കാത്തവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്.
യുഎഇ റസിഡന്റ് വീസയുള്ളവർക്ക് ഇവിടേക്ക് പറക്കാം. യുഎഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിനു ശേഷം മാത്രമേ യാത്രാ അനുമതി ലഭിക്കൂ. വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റും കരുതണം.
വിമാനത്താവളത്തിൽ എത്തിയ ശേഷം യാത്രയ്ക്ക് നാല് മണിക്കൂർ മുൻപ് കോവിഡ് പരിശോധനയും നടത്തണം. വ്യാഴാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ സമിതിയാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം വിസിറ്റിംഗ് വീസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാനാവില്ല. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ഉഗാണ്ട, നേപ്പാൾ, നൈജീരിയ എന്നീ രാജ്യങ്ങൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
യുഎഇയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് വാക്സിൻ സ്വീകരിച്ചില്ലെങ്കിലും മടങ്ങിച്ചെല്ലാം. യുഎഇ വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും റസിഡന്റ് വീസയുള്ളവരിൽ മാനുഷിക പരിഗണന അർഹിക്കുന്നവർക്കും സർക്കാർ ജീവനക്കാർക്കും വാക്സിൻ സ്വീകരിച്ചില്ലെങ്കിലും മടങ്ങിയെത്താം.
🔻🔻🔻🔻🔻🔻🔻🔻🔻🔻
വാർത്തകൾ ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ഉപയോഗപ്പെടുത്തുക
🌴🌴🌴🌴🌴🌴🌴🌴🌴🌴
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു