കുവൈത്ത് : 31 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്ര വിലക്കിൽ പുനപരിശോധന നടത്താൻ കുവൈത്ത് ഒരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും സംയുക്തമായാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ അവലോകനം ചെയ്യുന്നത് .
നിരോധിച്ച 31 രാജ്യങ്ങളുമായി ബന്ധപ്പെട്ട നടപടികൾ ആഴ്ചതോറും അവലോകനം ചെയ്യും, കർശനമായ ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് നിരോധിത രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കുന്നതും പരിഗണയിലുണ്ട്.
കുവൈത്തിലേക്ക് യാത്ര വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം താമസിച്ചു രാജ്യത്തേയ്ക്ക് വരാനുള്ള ഇപ്പോഴത്തെ നിർദേശത്തിന് പകരം കുവൈത്തിലെ ഏതെങ്കിലും ഹോട്ടലിൽ 14 ദിവസത്തേക്ക് യാത്രക്കാർ ക്വാറീനിൽ സ്വന്തം ചിലവിൽ താമസിക്കണമെന്ന നിർദേശവും പരിഗണയിലാണ്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു