കുവൈത്ത്സിറ്റി: കുവൈറ്റ് ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ് രൂക്ഷമാകുന്നു. കഴിഞ്ഞദിവസം ഒരു മലയാളി നഴ്സിൻറ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി. മംഗഫിൽ താമസിക്കുന്ന ഇവർ ബാങ്കിൽ നിന്നെന്ന് വ്യാജേന ഇവർക്ക്വിളിച്ച് ഒ.ടി.പി നമ്പർ ചോദിക്കുകയായിരുന്നു. പേരും അക്കൗണ്ട്നമ്പറും അടക്കം പറഞ്ഞ് വിശ്വാസ്യത നേടിയാണ് ഒ.ടി.പി ചോദിച്ചത്. ഇത് നൽകി അൽപ സമയത്തിനകം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതായി കണ്ടെത്തി. 1500 ദീനാർ അക്കൗണ്ടിൽ ഉണ്ടായിരുന്നതിൽ 135 ദീനാർ ബാക്കിവെച്ച് ബാക്കിയുള്ള പണമാണ് പിൻവലിച്ചത്.
കുവൈത്തിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട 140 കേസുകൾ റിപ്പോർട്ട്ചെയ്തിരുന്നു. ബാങ്കിൽ വിളിച്ചോ സന്ദേശം അയച്ചോ വ്യക്തിഗത വിവരങ്ങൾ ചോദിക്കാറില്ലെന്നും ഇത്തരം തട്ടിപ്പിന്ഇരയാവരുതെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, ക്രെഡിറ്റ്കാർഡ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽ നിന്ന് എന്ന വ്യാജേനെ വശ്യപ്പെടുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ നേരത്തെ സെൻട്രൽ ബാങ്കും ഉപഭോക്താക്കൾക് മുന്നറിയിപ്പ് നൽകിയിരുന്നു
കുവൈറ്റിൽ വീണ്ടും ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ്; മലയാളി നഴ്സിൻറ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായി

More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു