തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്, കോപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്റർ അദാൻ ബ്ലഡ് ബാങ്കിൽ വെച്ച് നടത്തിയ ബ്ലഡ് ഡോനെഷൻ ക്യാമ്പ് ട്രാസ്ക് പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ കുവൈറ്റ്നെ പ്രതിനിധാനം ചെയ്ത് ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ കോഡിനേറ്റർ ശ്രീ. മനോജ് മാവേലിക്കരയും, ട്രാസ്ക് ഭാരവാഹികളായ ജനറൽ സെക്രട്ടറി ശ്രീ. ഹരി കുളങ്ങര, സോഷ്യൽ വെൽഫയർ ജോയിന്റ് കൺവീനർ ശ്രീ. രമേഷ് സി, വനിതാവേദി ജനറൽ കൺവീനർ ശ്രീമതി. ഷെറിൻ ബിജു, വൈസ് പ്രസിഡന്റ് ശ്രീ. രജീഷ് ചിന്നൻ, മറ്റു കേന്ദ്ര ഭരണ സമിതി അംഗങ്ങളും ആശംസകൾ അർപ്പിച്ചു ട്രാസ്ക് ട്രഷറർ ശ്രീ. ജാക്സൺ ജോസ് എല്ലാ രക്തദാതാക്കൾക്കും മറ്റുള്ളവർക്കും നന്ദി പറഞ്ഞു
എൺപതിലേറെ പേർ രക്തം ദാനം ചെയ്തു. എല്ലാ രക്തദാതാക്കൾക്കും സെർട്ടിഫിക്കറ്റ് നല്കി ആദരിച്ചു. കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിനും ബ്ലഡ് ബാങ്ക് സ്റ്റാഫ് അംഗങ്ങൾക്കും ചടങ്ങിൽ ഉപഹാരം നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്