കുവൈറ്റ് സിറ്റി: അബു ഹലീഫയ്ക്ക് എതിർവശത്തുള്ള ഫഹാഹീൽ റോഡിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അജ്ഞാതരായ മൂന്ന് പേർ അവരുടെ വാഹനങ്ങൾക്ക് തീപിടിച്ചതിനെ തുടർന്ന് മരിച്ചുവെന്ന് അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്‌സും പാരാമെഡിക്കൽ ജീവനക്കാരും അപകടസ്ഥലത്തെത്തി വാഹനങ്ങൾക്ക് തീ അണച്ചെങ്കിലും മൂന്നുപേരെയും രക്ഷിക്കാനായില്ല. ആളുകൾ വെന്തുമരിക്കുകയും വാഹനങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിനശിക്കുകയും ചെയ്തു. മരണപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്