യാത്രാവിലക്ക് ഉള്ള രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്കുള്ള തിരിച്ചുവരവിന് സാധ്യത തെളിയുന്നു ? വിമാന കമ്പനികളുടെ നിർദ്ദേശത്തിൽ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി
Times of Kuwait
കുവൈത്ത് സിറ്റി : യാത്രാവിലക്ക് ഉള്ള രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്കുള്ള തിരിച്ചുവരവിന് സാധ്യത തെളിയുന്നു.
കുവൈത്ത് എയർ വെയ്സ്, ജസീറ എയർവ്വെയ്സ് കുവൈത്ത് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹുമായി നടത്തിയ ചർച്ചയിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയ 34 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനു സമർപ്പിച്ച നിർദ്ദേശത്തിൽ പഠനം നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായി സൂചന.
കുവൈത്ത് എയർവ്വെയ്സിന്റെ ട്വിറ്റർ പേജിലാണ് അധികൃതർ വിശദാംശങ്ങൾ വ്യക്തമാക്കിയത്.
ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട്, വിമാന കമ്പനികൾ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ വിജയകരമായി നടപ്പാക്കുന്നതിനു ആരോഗ്യ മന്ത്രാലത്തിലെ സാങ്കേതിക വിഭാഗം എല്ലാ വശങ്ങളും പരിശോധിച്ച് പഠനം നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും കുവൈത്ത് എയർവ്വെയ്സ് അധികൃതർ വ്യക്തമാക്കി.
പ്രവേശന വിലക്ക് നിലനിൽക്കുന്ന 34 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിനു കഴിഞ്ഞ ദിവസമാണു കുവൈത്ത് ദേശീയ വിമാന കമ്പനികളായ കുവൈത്ത് എയർ വെയ്സും ജസീറ എയർ വെയ്സും ആരോഗ്യ മന്ത്രാലയത്തിനു നിർദ്ദേശം സമർപ്പിച്ചത്.പ്രവേശന വിലക്കുള്ള രാജ്യങ്ങളെ ഉയർന്ന രോഗ വ്യാപനം നിലനിൽക്കുന്നതും അല്ലാത്തതുമായ രാജ്യങ്ങൾ എന്നിങ്ങനെ രണ്ടായി തരം തിരിക്കുവാനും ഇതനുസരിച്ച് ഉയർന്ന രോഗ വ്യാപനം നിലനിക്കുന്ന രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് 3 തവണയും അല്ലാത്തവർക്ക് 2 തവണയും പി.സി.ആർ. പരിശോധനക്ക് വിധേയരാക്കി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കണമെന്നും ആയിരുന്നു മുന്നോട്ട് വെച്ച നിബന്ധന. ക്വാറന്റൈൻ കാലാവധി ഒരാഴ്ചയായി ചുരുക്കുവാനും നിർദ്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു