Times of Kuwait
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പുതുക്കിയ ഡ്രൈവിംഗ് ലൈസൻസുകൾ ലഭിക്കുവാൻ കാലതാമസം നേരിടുന്നതായി റിപ്പോര്‍ട്ട്. ലൈസന്‍സ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട നിയുക്ത കേന്ദ്രങ്ങളിലെ മെഷീനുകളെക്കുറിച്ച് പരാതികള്‍ ഉയരുന്നുണ്ട്. ലൈസന്‍സ് പ്രിന്റ് ചെയ്യുന്നതിനുള്ള വസ്തുക്കളുടെ കുറവാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. അതുകൊണ്ട് തന്നെ ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കുന്നത് പലര്‍ക്കും പ്രയോജനപ്പെടുന്നില്ലെന്നാണ് ആക്ഷേപം.
ആഴ്ചയില്‍ 700 ലൈസന്‍സുകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള വസ്തുക്കളാണ് ജനറല്‍ ട്രാഫിക് വകുപ്പ് വിതരണം ചെയ്യുന്നത്. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് കനത്ത ശിക്ഷയിലേക്ക് നയിക്കുമെന്നതിനാല്‍ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.
അതേസമയം, ജനറല്‍ ട്രാഫിക് വകുപ്പ് സ്മാര്‍ട്ട് ലൈസന്‍സ് വിതരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ സ്മാര്‍ട്ട് ലൈസന്‍സിലുണ്ട്. ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്ന പ്രവാസികള്‍ക്ക് ഇത് നേടാനാകും. മൂന്നാം ഘട്ടത്തില്‍ എല്ലാ പ്രവാസികളെയും ഇതില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു