കുവൈത്ത് സിറ്റി: കുവൈറ്റ് കോവിഡ വ്യാപനത്തിന് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നതിൻറെ സൂചനകൾ ദൃശ്യമാകുന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ടാഴ്ച മുമ്പ് 7,300 ആയി കുറഞ്ഞത് ഇന്ന് 9,400 ആയി. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കോവിഡിന്റെ
രണ്ടാം തരംഗം ഉണ്ടാകുന്നതായാണ്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് രോഗികളുടെ
എണ്ണം ക്രമാതീതമായി വർധിക്കുകയാണ്.
അഞ്ച് എംപിമാർക്ക് കോവിഡ്
രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ
തുടർന്ന് ഇന്നത്തെ പാർലിമെൻറ്
സമ്മേളനം താൽക്കാലികമായി
നിർത്തിവെച്ചു.
പ്രതിദിനം കേസുകൾ കുറഞ്ഞ് വന്നത് വീണ്ടും വർദ്ധിച്ച് 800 ലധികമായിട്ടുണ്ട്.
ഇത് രണ്ടാമത്തെ തരംഗത്തിന്റെ
തുടക്കമാകാനാണു സാധ്യതയെന്നും ചൂട്
കാലം അവസാനിക്കുന്നതിനാൽ
കേസുകൾ വർദ്ധിക്കുവാൻ
സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ
അറിയിച്ചു. ഒക്ടോബർ പകുതി വരെ
കേസുകളുടെ തുടർച്ചയായ വർദ്ധനവാണ്
രാജ്യത്ത് ദൃശ്യമാവുകയെന്നും തുടർന്ന്
കേസുകളുടെ എണ്ണത്തിൽ കുറവ്
വരുമെന്നുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും അധികൃതർ
അറിയിച്ചു.
സാമൂഹ്യസമ്പർക്ക നിയമങ്ങളും,
ശുചിത്വവും, വീട്ടിൽ ഇരുന്ന്
ജോലിചെയ്യുന്നതും, മാസ്ക്
ധരിക്കുന്നതൊക്കെ കൃത്യമായി
പാലിക്കുവാൻ പൊതുജനങ്ങൾ
ശ്രദ്ധിക്കണം. നിലവിലെ സ്ഥിതി തുടർന്നാൽ
പുതുതായി വൈറസ് ബാധിക്കുന്നവരുടെ
എണ്ണം പ്രതിദിനം ആയിരത്തിലേക്ക്
എത്തുമെന്നാണ് പുറത്തുവിടുന്ന
കണക്കുകൾ സൂചിപ്പിക്കുന്നത്.
രണ്ടാമത്തെ തരംഗത്തിന്റെ ആരംഭമെന്ന
നിലയിൽ രാജ്യത്തെ സ്ഥിതി വളരെ
ഗൗരവമയാണ് ആരോഗ്യ വകുപ്പ്
വിലയിരുത്തുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ
ഇളവുകളുണ്ടാകുമ്പോൾ ജനങ്ങൾ
കൂടുതൽ ഇടപഴകുന്ന അവസ്ഥ
ഉണ്ടാവുമെന്നും നേരത്തെ ലക്ഷണങ്ങൾ
കാണിക്കാതെ തന്നെ വൈറസിനെ
വഹിക്കുന്ന ആളുകൾ
ഇക്കൂട്ടത്തിലുണ്ടെങ്കിൽ അവരിൽ നിന്ന്
പ്രതിരോധശേഷി കുറഞ്ഞവരിലേക്ക് ഇത്
എളുപ്പത്തിലെത്താൻ സാധ്യത
ഏറെയാണെന്ന് ലോകാരോഗ്യ സംഘടന
മുന്നറിയിപ്പ് നല്കിയിരുന്നു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു