ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സ്വകാര്യ ആരോഗ്യമേഖലയിലെ പിസിആർ ടെസ്റ്റിന്റെ ഫീസ് 9 ദിനാർ കൂടരുതെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ജനുവരി രണ്ടാം തീയതി ഞായറാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽവരും. നിലവിൽ, ബദർ സമ് മെഡിക്കൽ സെൻറർ ഉൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങൾ ഈ നിരക്കിൽ തന്നെയാണ് പിസിആർ ടെസ്റ്റ് നടത്തുന്നത്.
സബാഹ് മേഖലയിലെ റാപ്പിഡ് പരീക്ഷാ കേന്ദ്രം വഴിയും രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെ 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയും പിസിആർ ടെസ്റ്റ് സൗജന്യമായി നടത്തുന്നതിനുള്ള സേവനം നൽകുന്നതായി ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
More Stories
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി