Times of Kuwait
കുവൈത്ത് സിറ്റി : കുവൈത്തിൽ
കൊറോണ വൈറസ് ബാധയേറ്റ
ജീവനക്കാർക്ക് ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച പ്രത്യേക പാരിതോഷികം ഉടൻ വിതരണം ചെയ്യുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഇതിന് അർഹരായവരുടെ പട്ടിക തയ്യാറാക്കാൻ ആരോഗ്യ മന്ത്രാലയം വിവിധ വിഭാഗങ്ങളോട്
നിർദേശം നൽകിയതായി ‘അറബ് ടൈംസ്’ ആണ് റിപ്പോർട്ട് ചെയ്തത്. ജോലിക്കിടയിൽ വൈറസ് ബാധയേറ്റവർ, ജോലിക്ക് പുറത്തുള്ള സ്ഥലങ്ങളിൽ വെച്ച് രോഗ ബാധിതരായവർ
എന്നിങ്ങനെ തരം തിരിച്ച് പട്ടിക തയ്യാറാക്കാനാണു ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ഫെബ്രുവരി മുതൽ മെയ് അവസാനം വരെയുള്ള രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ജീവനക്കാരുടെ പട്ടികയാണ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കുന്നത്.
ജൂൺ ആദ്യം മുതലുള്ള റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ കേസുകൾ പിന്നീട് പരിഗണിക്കും . ഇതിനായി സിവിൽ
സർവ്വീസ് കമ്മീഷനുമായി ഏകോപിപ്പിച്ച് കൊണ്ട് പ്രത്യേക സംവിധാനം ഒരുക്കുക്കയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു