January 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കോവിഡ് പ്രതിരോധ മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആരോഗ്യമന്ത്രാലയം.

കു​വൈ​ത്ത്​ സിറ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധത്തിന്റെ ഭാഗമായുള്ള
മാ​ർ​ഗ​നി​ർ​ദേശങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്ന് കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മ​ന്ത്രി​സ​ഭ​യോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു.

ഇതടക്കം വി​വി​ധ ശുപാർശകൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മ​ന്ത്രി​സ​ഭ​ക്ക്​ മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചു. മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്ന​ത്​ ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത്​ ക​ണ്ടാ​ൽ ഉ​ട​ൻ പി​ഴ​യീ​ടാ​ക്കാ​ൻ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ അ​ധി​കാ​രം ന​ൽ​ക​ണം, നിലവിലുള്ള ചില ഇ​ള​വു​ക​ൾ റദ്ദ് ചെ​യ്​​ത്​ നി​യ​ന്ത്ര​ണം ശ​ക്​​ത​മാ​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മ​ന്ത്രി​സ​ഭ​ക്ക്​ മു​ന്നി​ൽ വെ​ച്ച​തായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു

കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി കോ​വി​ഡ്​ കേ​സു​ക​ൾ കൂ​ടി​വ​രു​ന്ന​താ​ണ്​ ശക്തമായ നടപടിക്ക് മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത് ത​ണു​പ്പു കാ​ല​ത്ത്​ കോ​വി​ഡ്​ വ്യാ​പ​നം വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യും അ​ധി​കൃ​ത​ർ ത​ള്ളു​ന്നി​ല്ല.ഇത് കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്ത് എന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!