ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. രാത്രി പകലിനേക്കാളും താപനിലയിൽ അൽപം കുറവുണ്ടാകുമെങ്കിലും ചൂടിന് വലിയ മാറ്റം ഉണ്ടാകില്ല. കാലാവസ്ഥാഭൂപടങ്ങളും സംഖ്യാമാതൃകകളും പ്രകാരം കാലാനുസൃതമായ ‘ഇന്ത്യ ഡിപ്രഷൻ’ വ്യാപനം കുവൈത്തിനെ ബാധിച്ചതായി കാണിക്കുന്നതായി കാലാവസ്ഥാ പ്രവചന നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു.
ഇടവിട്ട് വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ചൂടുള്ള സാന്നിധ്യമുണ്ടാകും. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലത്തിനും സാധ്യതയുണ്ട്. മണിക്കൂറിൽ 12 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ വീശാം. ബുധനാഴ്ചയും അന്തരീക്ഷം ചൂടുപിടിച്ചതായിരിക്കും.
വ്യാഴാഴ്ചയും ഇതേ നില തുടരും. പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ 51 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷ താപനില രേഖപ്പെടുത്തിയിരുന്നു.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും