കുവൈറ്റ് സിറ്റി : ദേശീയ-വിമോചന ദിനങ്ങൾ അടുത്തതോടെ രാജ്യമെങ്ങും ആഘോഷങ്ങളുടെ തിരക്കാണ്. ദേശീയ ദിനം പ്രമാണിച്ച് 25, 26 തീയതികളിൽ കരിമരുന്ന് പ്രയോഗവും ലേസർ ഷോയും നടത്തുമെന്ന് ദേശീയദിന ആഘോഷങ്ങൾക്കായുള്ള സ്ഥിരം സമിതി അറിയിച്ചു.ഗൾഫ് റോഡ്, ഗ്രീൻ ഐലൻഡ്, കുവൈറ്റ് ടവർ എന്നിവിടങ്ങളിൽ നിന്ന് കരിമരുന്ന് പ്രകടനങ്ങൾ ദൃശ്യമാകും. വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികൾ ഒരുങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി ഒന്നിന് ബയാൻ പാലസിൽ പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.
ഫെബ്രുവരി 25, 26 ദിവസങ്ങളിലാണ് രാജ്യം ദേശീയ-വിമോചനദിനമായി ആഘോഷിക്കുന്നത്. 62ാമത് ദേശീയ ദിനവും,32ാമത് വിമോചനവാർഷികവുമാണ് രാജ്യം ആഘോഷിക്കുന്നത്.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു