January 21, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഡിംപിൾ യൂജിന്‍റെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ ദിവസം അന്തരിച്ച മലയാളി നേഴ്സ് കോട്ടയം നെടുംകുന്നം സ്വദേശിനി ഡിംപിൾ യൂജിൻ (36) മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെച്ചു.

ഉച്ചയ്ക്ക് 3 മണി മുതല്‍ 4 മണി വരെ
സബാഹ്‌ ആശുപത്രി മോര്‍ച്ചറിയില്‍ ആയിരുന്നു പൊതുദർശനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അന്തിമോപചാരമർപ്പിച്ചു.

നാളെ രാവിലെയുള്ള കുവൈറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

മുബാറക്‌ അൽ കബീർ ആശുപത്രിയിലെ നഴ്സായിരുന്നു അന്തരിച്ച ഡിംപിൾ . ഭർത്താവ്‌ – യൂജിൻ ജോൺ
മക്കൾ- സൈറ, ദിയ, ക്രിസിയ

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!