കുവൈറ്റ് സിറ്റി : കുവൈത്തിൽ അടുത്ത വ്യാഴാഴ്ച മുതൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിലെ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു.അറേബ്യൻ പെനിൻസുലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് വീശുന്ന കാറ്റിന്റെ വർദ്ധനവാണ് താപനില കുറയാൻ കാരണമാകുന്നതെന്നും ഖരാവി വ്യക്തമാക്കി. താപനില 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്.
അടുത്ത കുറച്ച് ദിവസങ്ങൾക്കകം , താപനില ക്രമാനുഗതമായി കുറഞ്ഞു 44-42 ഡിഗ്രി സെൽഷ്യസിൽ എത്തുകയും കുറഞ്ഞ താപ നില 25- 28 ഡിഗ്രീ സെൽഷ്യസിനും നും ഇടയിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ