Times of Kuwait
കുവൈറ്റ് : കൊറോണ കാലത്ത് കുഞ്ഞു സാധികയുടെ ചികിത്സയ്ക്കായി കേന്ദ്ര സർക്കാരും കുവൈത്തിലെ ഇന്ത്യൻ എംബസിയും കൈകോർത്തു. കാൻസർ ബാധിച്ച് കുവൈറ്റിലെ ക്യാൻസർ കൺട്രോൾ സെൻററിൽ ചികിത്സയിലായിരുന്ന സാധിക എന്ന അഞ്ച് വയസ്സുകാരിക്ക് വേണ്ടിയാണ് വിവിധ തലങ്ങളിൽ നിന്നുള്ള സഹായം ഉണ്ടായത്. പാലക്കാട് സ്വദേശി രതീഷ് കുമാറിൻറെ മകളാണ് ഇന്ന് അച്ഛനൊപ്പം കുവൈറ്റിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചത് .
ബ്രെയിൻ ട്യൂമറിന് തുടർന്ന് കുവൈത്തിൽ ചികിത്സയിലായിരുന്ന സാധികയ്ക്ക് അടിയന്തരമായി ഓപ്പറേഷന്‍ ആവശ്യമായി വരുകയും കുവൈത്തിൽ അതിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കുട്ടിയുടെ അച്ഛന്‍ രതീഷ് കുമാര്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ അംബാസിഡര്‍ ജീവസാഗര്‍, സെക്കന്റ് സെക്രട്ടറി സിബി യു. എസ്. എന്നിവരുടെ കേന്ദ്ര സർക്കാരുമായുള്ള അടിയന്തര ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കുകയായിരുന്നു. ഈ വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലും നിർണായകമായിരുന്നു. നാട്ടില്‍ എയിംസ് ആശുപത്രി അധികൃതര്‍ ഓപ്പറേഷന്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരിക്കിയെന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് എംബസ്സി ഇടപെട്ട് കാര്യങ്ങള്‍ വേഗത്തിലാക്കിയത്.
കുവൈത്തില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതിനാലാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ കുട്ടിയെ നാട്ടിലേക്ക് അയച്ചത്. ലോക്ക്ഡൗണിൽ വിമാനസർവ്വീസ് നിർത്തിവെച്ചതിന് ശേഷം കുവൈത്തിൽ നിന്നുള്ള ആദ്യ രക്ഷാദൗത്യമാണിത്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു