കുവൈറ്റ് സിറ്റി : കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ
ഉണക്കുന്നതിനും അനാവശ്യ വസ്തുക്കൾ
കൂട്ടിയിടുന്നതിനുമെതിരെ കർശന നടപടി. ഇതിനെതിരെ കുവൈറ്റ് ഗവർണറേറ്റ് കർശന പ്രചാരണം ആരംഭിച്ചതായി
തലസ്ഥാന ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് പറഞ്ഞു.
ഷർഖ്, മിർകാബ്, ബെനെദ് അൽ ഗാർ എന്നീ സ്ഥലങ്ങളിൽ പ്രചരണം ആരംഭിച്ചതായും ലംഘനം
ആവർത്തിക്കാതിരിക്കാൻ എല്ലാവർക്കും മുന്നറിയിപ്പ് നൽകയിതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കെട്ടിടങ്ങളുടെ പുറം കാഴ്ചകൾ നശിപ്പിക്കുന്ന രീതിയിൽ കെട്ടിടങ്ങളുടെ
ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കുന്നതിനും ഫർണിച്ചറുകൾ ഉപേക്ഷിക്കുന്നത് നിരോധിക്കാനുള്ള
മുനിസിപ്പൽ കാര്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ നിറവേറ്റുന്നതിനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. നിയമ
ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി.
ഗവർണറേറ്റിന്റെ മുനിസിപ്പാലിറ്റിയിൽ ശുചിത്വം ഉറപ്പുവരുത്താനുളള പരിശോധനയെ പ്രശംസിച്ച അൽ-ഖാലിദ്,
നിയമ നടപടികൾ നേരിടാതിരിക്കാൻ ഗവർണറേറ്റിലെ എല്ലാ പൗരന്മാരും പ്രവാസികളും ഈ തീരുമാനം പാലിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു