Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള 74 നേഴ്സുമാർ ഉൾപ്പെടെയുള്ള നൂറോളം ആരോഗ്യപ്രവർത്തകർ കുവൈറ്റിൽ മടങ്ങിയെത്തി. മെയ്, ജൂൺ മാസങ്ങളിൽ അവധിക്കായി ഇന്ത്യയിലേക്ക് പോയി യാത്രാ നിരോധനം മൂലം തിരികെ മടങ്ങി വരവ് സാധിക്കാതെ പോയവരുടെ സംഘമാണ് എത്തിയത്. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട കുവൈറ്റ് എയർവെയ്സ് വിമാനത്തിൽ ആണ് ഇന്ന് രാവിലെ 6 മണിയോടുകൂടി ആരോഗ്യപ്രവർത്തകർ തിരികെയെത്തിയത്. ഇവരോടൊപ്പം ചില കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു.
കുവൈത്തിലെത്തിയ സംഘത്തെ കൊവിഡ് പരിശോധനയുടെ ഭാഗമായി സ്രവം ശേഖരിച്ച ശേഷം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെമേൽനോട്ടത്തിലാണ് ഇവരുടെ പരിശോധനയും തുടര്‍ നടപടികളും സ്വീകരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള യാത്രാ നിരോധനം നിലനിൽക്കെയാണ് ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക യാത്ര അനുമതി ലഭിച്ചത്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്