ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60ാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി, നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്ട് ആൻഡ് ലിറ്ററേച്ചറുമായി ചേർന്ന് ‘സ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവൽ നടത്തുന്നു. മാർച്ച് 12 ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 8.30 വരെ ദാർ അൽ-അതർ അൽ-ഇസ്ലാമിയ്യ മ്യൂസിയം- യർമൂക്ക് കൾചറൽ സെന്ററിലാണ് പരിപാടി. നയതന്ത്രബന്ധത്തിന്റെ 60ാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് എംബസി ആസൂത്രണം ചെയ്തിട്ടുള്ളത്.
സ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിൽ സംഗീതം, ഭക്ഷണം, സിനിമകൾ, സാഹിത്യം, കലകൾ എന്നിവയിലൂടെ ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെ പ്രദർശിപ്പിക്കും. വ്യാപാര-വാണിജ്യ പ്രദർശനവുമുണ്ടാകും. അറബി സബ് ടൈറ്റിലുകളോടെ തിരഞ്ഞെടുത്ത ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും. ഇന്ത്യൻ ഫുഡ്ഫെസ്റ്റിവലുമുണ്ടാകും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്