കുവൈറ്റ് സിറ്റി : കുവൈറ്റിലെ സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ കോവിഡിന് ശേഷമുള്ള ആദ്യ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ 2023 ജനുവരി 6 വെള്ളിയാഴ്ച അബ്ബാസിയാ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കുവൈറ്റിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യൂജൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു .
SMCA പ്രസിഡന്റ് ശ്രീ. സാൻസിലാൽ ചക്ക്യത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാദർ ജോണി ലോണിസ്, കാറ്റക്കിസം ഡയറക്ടർ ഫാദർ ജോൺസൺ നെടുമ്പുറത്ത്, എസ് എം വൈ എം പ്രസിഡന്റ് ശ്രീ. നാഷ് വർഗീസ്, ബാലദീപ്തി പ്രസിഡന്റ് കുമാരി ആൻ മരിയ വിനോജ് എന്നിവർ പ്രസംഗിച്ചു. SMCA ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്ര സ്വാഗതവും സെൻട്രൽ ട്രഷറർ ജോസ് മത്തായി നന്ദിയും പറഞ്ഞു.ആഘോഷ പരിപാടിയിൽ ഈ വർഷം വിവാഹ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിച്ച ദമ്പതികളെയും എസ്എംസിഎ കലോത്സവത്തിൽ കലാപ്രതിഭ പട്ടം നേടിയവരെയും ആദരിച്ചു.
SMCA എക്സലന്റ് എന്റർപ്രണർ അവാർഡ് ജോബിൻ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ശ്രീ ജോബിൻ പി ജോണിനും MCA കാരുണ്യ ഭവന പുരസ്കാരം ശ്രീ സണ്ണി ജോണിനും യോഗത്തിൽ വച്ച് സമ്മാനിച്ചു.ചലച്ചിത്ര ഗാനരംഗത്ത് യുവ പ്രതിഭകളായ അരവിന്ദ് വേണുഗോപാൽ, അഖില ആനന്ദ്, രേഷ്മ രാഘവേന്ദ്ര, ലിബിൻ സ്കറിയ എന്നിവർ നയിച്ച ഗാനമേളയും ഡികെ ഡാൻസും പ്രേക്ഷകർക്ക് വളരെ ആസ്വാദകരമായി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്