Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: ആഗോള കണക്കനുസരിച്ച് കുവൈറ്റിൽ 60 ശതമാനത്തോളം പേർ വാക്സിൻ സ്വീകരിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള കണക്കാണ് ഇത്. കുവൈറ്റ് ഇതുവരെ നൽകിയ കോവിഡ വാക്സിനുകൾ 25 ലക്ഷം അഥവാ മൊത്തം ജനസംഖ്യയുടെ 59.2 ശതമാനത്തിലെത്തിയെന്ന് കോവിഡ് ഫാക്സ് ”വെബ്‌സൈറ്റ് ആണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞാഴ്ച ഷെയ്ഖ് ജാബർ അൽ അഹ്മദ് കോസ്സ്‌വെയിൽ ഒരു ‘ഡ്രൈവ് ത്രൂ’ വാക്സിനേഷൻ കേന്ദ്രം’ പുതിയതായി ആരംഭിച്ചിരുന്നു. മിശറഫിലെ കുവൈറ്റ് വാക്സിനേഷൻ കേന്ദ്രത്തിൽ ആണ് ആദ്യമായി വാക്സിനുകൾ നൽകിത്തുടങ്ങിയത്. വാക്സിനേഷന്റെ വേഗത വർദ്ധിപ്പിക്കുക, ആവശ്യമായ കമ്മ്യൂണിറ്റി പ്രതിരോധശേഷി എത്രയും വേഗം എത്തിക്കുക എന്നിവ ലക്ഷ്യമിട്ട് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഇപ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്