കുവൈത്ത് സിറ്റി: ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈറ്റിലെ പുതിയ കിരീടാവകാശിയായി സ്ഥാനമേറ്റു. ഇന്ന് രാവിലെ നാഷണൽ അസംബ്ലിയിൽ ആയിരുന്നു സത്യപ്രതിജ്ഞ.ഭരണഘടനയെയും രാജ്യത്തിന്റെ നിയമങ്ങളെയും ബഹുമാനിക്കുമെന്നും ജനങ്ങളുടെ സ്വാതന്ത്ര്യവും , താൽപ്പര്യങ്ങളും സ്വത്തുക്കളും പ്രാദേശിക സമഗ്രതയും
സംരക്ഷിച്ച് കൊണ്ട് അമീറിനോട് വിശ്വസ്തത പുലർത്തുമെന്ന്
ഞാൻ സർവ്വശക്തനായ ദൈവത്തിന്റെ നാമത്തിൽ സത്യ പ്രതിജ്ഞ ചെയ്യുന്നു” എന്ന വാചകത്തിലാണ് സത്യ പ്രതിജ്ഞ
ചെയ്തത്.സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പാർലമെന്റിൽ ഹാജരായ എല്ലാ അംഗങ്ങളും അദ്ദേഹത്തെ പിന്തുണച്ചു.
കുവൈറ്റ് അമീർ ഷെയ്‌ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹാണ് കിരീടാവകാശിയായി ഷെയ്‌ഖ് മിഷാലിനെ
ഇന്നലെ നാമനിർദ്ദേശം ചെയ്തത്. 2004 ഏപ്രിൽ 13ന് മിനിസ്റ്റർ
പദവിയോടെ അദ്ദേഹം നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായി നിയമിതനായി. 1967-1980 കാലഘട്ടത്തിൽ ജനറൽ ഇൻവെസ്റ്റിഗേഷൻ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു