ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ സെവൻത് റിംഗ് റോഡിൻ്റെ അറ്റകുറ്റപണികൾ 95 ശതമാനം പൂർത്തിയായതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി.
റോഡുകളുടെയും കവലകളുടെയും നിർമ്മാണവും പൂർത്തീകരണവും അറ്റകുറ്റപ്പണികളും സെവൻത് റിംഗ് റോഡിൽ 95 ശതമാനമാണെന്ന് റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി വെളിപ്പെടുത്തി. ഈ വർഷം അവസാനത്തോടെ പദ്ധതി കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
21.8 കിലോമീറ്റർ ദൈർഘ്യമുള്ള ഫഹാഹീലിനെയും കബ്ദിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ വികസനവും സമീപത്തെ 7 ഇന്റർസെക്‌ഷനുകളും വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അതോറിറ്റി പൂർത്തീകരിക്കുന്ന സെവൻത് റിംഗ് റോഡിന്റെ വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു.
ഫഹാഹീൽ റോഡിനെ അൽ-സാൽമി റോഡുമായി ബന്ധിപ്പിക്കുന്ന റീജിയണൽ റോഡ് ശൃംഖലയുടെ ഭാഗമാണ് പദ്ധതിയെന്നും ഇതിന്റെ പൂർത്തീകരണവും കൈമാറ്റവും വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
റോഡിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സേവനം നൽകുന്നതിനായി ട്രക്ക് പാർക്കിംഗും കാൽനട പാലങ്ങളും സജ്ജീകരിച്ച്, ഭാവി വിപുലീകരണത്തിനായി ഒരു അധിക പാതയ്ക്ക് പുറമേ, ഓരോ ദിശയിലും 6 വരികൾ വീതമാണ് റോഡ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഉറവിടങ്ങൾ ചൂണ്ടിക്കാട്ടി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്