Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒക്ടോബർ മൂന്നുമുതൽ വിദ്യാർഥികൾ സ്കൂളുകളിലെത്തി നേരിട്ടുള്ള അധ്യയനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.ഹൈസ്കൂൾ തലത്തിലെ അധ്യാപകരും അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും സെപ്റ്റംബർ 19നും മറ്റുതലങ്ങളിലെ അധ്യാപകരും ജീവനക്കാരും സെപ്റ്റംബർ 26നും സ്കൂളിലെത്തും.
എല്ലാ തലത്തിലെയും വിദ്യാർഥികൾ ഒക്ടോബർ മൂന്ന് മുതലാണ് സ്കൂളിലെത്തുക.ഒരുക്കങ്ങൾക്കായാണ് അധ്യാപകരെയും ജീവനക്കാരെയും നേരത്തെ വരാൻ അനുവദിക്കുന്നത്. വിദ്യാർഥികളെ രണ്ട് ഗ്രൂപ്പുകളാക്കുകയും ഓരോഗ്രൂപ്പും ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിലെത്തുകയും ചെയ്യുന്ന രീതിയാണ് ആദ്യഘട്ടത്തിൽ അവലംബിക്കുക. 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികളും ജീവനക്കാരും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെങ്കിൽ ആഴ്ചയിലൊരിക്കൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തരാണന്ന് തെളിയിക്കേണ്ടിവരും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്